'ലൗലി'യായി പ്രിയ, അത്രത്തോളം തന്നെ 'ലൗലി'യായി റോഷനും; ചുവടുമാറ്റി വിമർശകർ

Priya-Prakash-Varrier
SHARE

സമീപകാലത്ത് പ്രിയ പ്രകാശ് വാര്യരെ പോലെ വിമർശനവും ട്രോളുകളും നേരിടേണ്ടി വന്ന മലയാളി ചലച്ചിത്രതാരം ഉണ്ടോ എന്നു തന്നെ സംശയമാണ്. 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനവും, അതിലെ കണ്ണിറുക്കലുമായിരുന്നു ആഗോളതലത്തിൽ തന്നെ  പ്രിയയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. ഇപ്പോൾ അഡാർ ലവിന്റെ കന്നട പതിപ്പിലെ 'ലൗലി ലൗലി' എന്ന ഗാനവുമായി എത്തുകയാണ് പ്രിയവാര്യരും റോഷൻ റൗഫും. 

img-004

അനിരുദ്ധ് ശാസ്ത്രിയാണ് കന്നട ഗാനം ആലപിക്കുന്നത്. ഷാൻ റഹ്മാന്റെതു തന്നെയാണു സംഗീതം. വി. മനോഹറിന്റെ വരികൾ. നിലവിൽ ഗാനത്തിന്റെ ടീസർ ആണ് യൂട്യൂബിൽ എത്തിയത്. രണ്ടരലക്ഷത്തോളം പേർ‌ സോങ് ടീസർ കണ്ടു.  കന്നടയാണെങ്കിലും ടീസറിനു താഴെ ഭൂരിഭാഗവും എത്തുന്നതു മലയാളം കമന്റുകളാണ്. എന്നാൽ മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി പ്രിയ പ്രകാശ് വാര്യരെ സോഷ്യൽ മീഡിയയിലൂടെ ആക്രമിക്കാൻ തയ്യാറായില്ല എന്നതു ശ്രദ്ധേയമാണ്. മുൻപു വന്ന ഗാനങ്ങൾ ഡിസ്‌‌ലൈക്കുകൾ കൊണ്ടു നിറഞ്ഞപ്പോൾ പുതിയ ഗാനത്തിനു കൂടുതൽ ലൈക്കുകൾ ലഭിക്കുന്നു എന്നതും പ്രതീക്ഷ നൽകുന്നുണ്ട്. 

‘കിറിക് ലൗ സ്റ്റോറി’ എന്ന പേരിലാണു ചിത്രം കന്നടയിൽ എത്തുക. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലൗ’ എന്ന ചിത്രം മലയ്ളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ലിപ് ലോക് സീനുമായി എത്തിയ ചിത്രത്തിന്റെ തമിഴ് ടീസർ ഏറെ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. ടീസറിനു ഡിസ്‌ലൈക്കുകൾ നൽകിയവർ പക്ഷേ, കന്നട ഗാനത്തിനു ലൈക്കുകളാണ് നൽകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA