അതിസുന്ദരിയായി നയൻ താര; മനോഹരം ഈ പ്രണയഗാനം

HIGHLIGHTS
  • അജിത്തും നയൻതാരയും മികച്ച ജോഡികൾ
  • അടുത്തൊന്നും ഇത്ര സുന്ദരിയായി നയൻസിനെ കണ്ടിട്ടില്ല
Nayanthara
SHARE

തമിഴിൽ അടുത്തിടെ ഇത്രയും മനോഹരമായ പ്രണയഗാനം എത്തിയോ എന്നു സംശയമാണ്. അത്രയും മനോഹരമാണ് അജിത്–നയൻതാര ജോഡികളെത്തിയ വിശ്വാസത്തിലെ വാനേ വാനേ എന്ന ഗാനം. ഹരിഹരന്റെയും ശ്രേയാ ഘോഷാലിന്റെയും മനോഹരമായ ആലാപനം. ഡി. ഇമ്മനാണു സംഗീതം. വിവേകയുടെതാണു വരികൾ.

Ajith-Nayanthara

ഗാനത്തിൽ അതിസുന്ദരിയായാണ് നയൻതാര എത്തുന്നത്. അജിത്തും നയൻതാരയും മികച്ച ജോഡികളാണെന്നാണ് ആരാധകരുടെ പക്ഷം. നയൻസിനെ ഇത്രയും സുന്ദരിയായി അടുത്തെങ്ങും ഒരു ഗാനരംഗത്തിൽ കണ്ടിട്ടില്ലെന്നാണു ചിലർ പറയുന്നത്. മനോഹരമായ ദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നുണ്ട്. തനിനാടൻ വീട്ടമ്മയായാണ് നയൻതാര ഗാനരംഗത്തിൽ എത്തുന്നത്. കൃഷിയും, നാടിന്റെ ആഘോഷങ്ങളും, നാട്ടിൻപുറത്തെ ജീവിതവുമാണ് ഗാനത്തിന്റെ പ്രമേയം. പ്രണയവും ജീവിതത്തിന്റെ ഭംഗിയും ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നു. 

വലന്റൈൻസ് ഡേയ്ക്കാണ് ഗാനത്തിന്റെ വിഡിയോ എത്തിയത്. രണ്ടു ദിവസത്തിനകം ആറുലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. ശിവയാണ് ചിത്രത്തിന്റെ സംവിധാനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA