ഒന്നും പറയാനില്ല; നയന്‍സിന്റെ സൗന്ദര്യത്തിൽ അടിമപ്പെട്ടു പോയെന്ന് ആരാധകര്‍

nayanthara-1
SHARE

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് നയൻതാരയും അജിത്തും. ഇരുവരും ഒരുമിച്ചെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് 'വിശ്വാസം'. വിശ്വാത്തിലെ 'ഡങ്ക ഡങ്ക' എന്ന ഗാനത്തിന്റെ വിഡിയോ ഇപ്പോൾ യൂട്യൂബിൽ തരംഗമാകുകയാണ്. തകർപ്പൻ ഡപ്പാം കൂത്തായാണു ഗാനം എത്തുന്നത്. സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്നാണ് ആലാപനം. അരുണ്‍ഭാരതിയുടെ വരികൾക്ക് ഡി. ഇമ്മനാണു സംഗീതം. 

ഗാനത്തിൽ അതിസുന്ദരിയായാണ് നയൻതാര എത്തുന്നത്. നയൻസിന്റെ സൗന്ദര്യം കാണുന്നതിനു വേണ്ടിയാണ് ഈ ഗാനം വീണ്ടും വീണ്ടു കാണുന്നതെന്നാണ് ആരാധകരുടെ പ്രതികരണം. ഗാനത്തിൽ അജിത്തിന്റെ ഡാൻസ് ക്യൂട്ടാണെന്നും ആരാധകർ പറയുന്നു. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണു ലഭിച്ചത്. അഞ്ചുലക്ഷത്തോളം ആളുകൾ ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. 

അജിത്തിന്റെ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ശിവയാണു ചിത്രത്തിന്റെ സംവിധാനം. അജിത്ത് ഇരട്ടഗെറ്റപ്പിൽ എത്തിയ ചിത്രം തീയ്റ്ററിൽ സമ്മിശ്ര പ്രതികരണമാണു നേടിയത്. ബില്ല, ആരംഭം, ഏകൻ എന്നീ ചിത്രങ്ങൾക്കു ശേഷം അജിത്തും നയന്‍ താരയും ഒരുമിച്ച ചിത്രമാണ് വിശ്വാസം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA