സിമ്രാൻ...എന്നും ഇങ്ങനെ ചെറുപ്പമായിരിക്കട്ടെ; താങ്കളും ഈ ഡാൻസും!

Simran-Dance
SHARE

തമിഴകത്ത് എക്കാലവും പ്രിയപ്പെട്ട  ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് സിമ്രാൻ. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടാൻ സിമ്രാനു സാധിച്ചിട്ടുണ്ട്. എന്നാൽ, കാലത്തെയും പ്രായത്തെയും വെല്ലും വിധം തകർപ്പൻ ഡാൻസുമായാണ് ഇത്തവണ ആരാധകര്‍ക്കു മുന്നിൽ താരം എത്തിയത്. തമിഴിലെ എക്കാലത്തെയും തകർപ്പൻ ഗാനങ്ങൾക്കായിരുന്നു സിമ്രാന്റെ ചുവടുവെപ്പ്.

അടആൾത്തോട്ട ഭൂപതി എന്ന ഗാനമടക്കമുള്ള ഗാനങ്ങളിൽ അന്നത്തെ അതേ പ്രസരിപ്പോടെയായിരുന്നു സിമ്രാന്റെ ചുവടുവെപ്പ്. ഒരു പുരസ്കാര നിശയിലായിരുന്നു ഡാൻസ്. ഈ പ്രായത്തിലും ഇത്ര മനോഹരമായി ഡാൻസ് ചെയ്യാൻ കഴിയുന്നതിനെ പ്രശംസിക്കുകയാണ് ആരാധകർ. എത്ര വയസ്സായാലും സിമ്രാനോളം വരില്ല മറ്റൊരു നടിയുമെന്നാണ് ആരാധകരുടെ കമന്റുകൾ. 

സായിഷയല്ല, തമന്നയല്ല, സായ്പല്ലവിയല്ല ആരു വന്നാലും സിമ്രാനു പകരമാകില്ല. ഈ പ്രായത്തിലും എന്തൊരു എനർജിയാണ് എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ. ഏറ്റവും ഒടുവിൽ രജനീകാന്തിനൊപ്പം എത്തിയ പേട്ടയിലെ ഗാനത്തിനും സിമ്രാൻ ചുവടുവച്ചു. ഏതായാലും സിമ്രാന്റെ തകർപ്പൻ ഡാൻസ് കാണുകയും പങ്കുവെക്കുകയും ചെയ്യുകയാണ് ആരാധകർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA