അമ്പോ...ആരാധനക്കുട്ടിയോടുള്ള ആരാധന; ഒറ്റരാത്രിയിൽ കണ്ടതു ലക്ഷങ്ങൾ

Aradhana
SHARE

സംഗീത പ്രേമികൾ മറന്നുകാണില്ല ആരാധന എന്ന കുഞ്ഞു ഗായികയെ. 'കനാ' എന്ന ചിത്രത്തിലെ 'വായാടി പെത്തപ്പുള്ള' എന്ന ഗാനം ആലപിച്ച് ആരാധന കയറിയത് ആസ്വാദകരുടെ ഹൃദയത്തിലേക്കാണ്. ഈ ഗാനം വീണ്ടും ഒരു പുരസ്കാര ചടങ്ങിൽ ആലപിക്കുകയാണ് ആരാധന. ഒറ്റ ദിവസം കൊണ്ട് ആരാധനയുടെ പുതിയ പാട്ടു വിഡിയോ യൂട്യൂബിൽ കണ്ടതാകട്ടെ ഒൻപതുലക്ഷത്തിലധികം പേർ. 

മികച്ച ബാലഗായികയ്ക്കുള്ള പുരസ്കാരമാണ് ആരാധന സ്വന്തമാക്കിയത്. അച്ഛനും നടനുമായ ശിവകാർത്തികേയനൊപ്പമാണു പുരസ്കാരം വാങ്ങാൻ ആരാധന വേദിയിലേക്ക് എത്തിയത്. കുട്ടിആരാധനയോളം തന്നെ ഉയരമുണ്ട് പുരസ്കാരത്തിനെന്നായിരുന്നു അവതാരകന്റെ കമന്റ്. തുടർന്ന് ഗാനത്തിന്റെ നാലുവരി ആരാധന പാടുകയും ചെയ്തു.

'ആരാധനയെ കുറിച്ച് അച്ഛൻ ശിവകാർത്തികേയന്റെ വാക്കുകൾ ഇങ്ങനെ: 'ഇത്രയും സന്തോഷം നിറഞ്ഞ നിമിഷം ജീവിതത്തിലുണ്ടായിട്ടില്ലെന്നാണ് എനിക്കു തോന്നുന്നത്. എനിക്ക് എന്റെ അച്ഛനു നൽകാൻ കഴിയാതിരുന്നത് എന്റെ മകൾ എനിക്കു നൽകി. ഇവിടെ എന്താണു നടക്കുന്നതെന്നൊന്നും അവൾക്കറിഞ്ഞുകൂടാ. ഇന്ന് ഒരു അവാർഡ് വാങ്ങാൻ പോകണം എന്നു പറഞ്ഞപ്പോൾ അവളുടെ ടെൻഷൻ മുഴുവൻ അവാർഡ് എങ്ങനെയിരിക്കും? എന്തു ഡിസൈനായിരിക്കും എന്നൊക്കെയായിരുന്നു ചിന്ത. യുവൻ ശങ്കർ രാജയുടെ കയ്യിൽ നിന്നും മകൾക്ക് ഒരു അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.'

ഒറ്റപ്പാട്ടുകൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു ആരാധന.  അരുൺരാജ കാമരാജാണ് കനായുടെ സംവിധാനം. ദിപു നൈനാൻ തോമസ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആരാധന, ശിവകാർത്തികേയൻ, വൈക്കം വിജയലക്ഷ്മി എന്നിവർ ചേർന്നാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA