നിക് താങ്കൾ രക്ഷപ്പെടുന്നതാണു നല്ലത്; പ്രിയങ്കയ്ക്ക് നല്ല ഭാര്യയാകാൻ കഴിയില്ലെന്ന് ആരാധകർ

Priyanka-Nickjonas
SHARE

ലോകമാകെ ആരാധകരുള്ള താരമാണ് അമേരിക്കൻ ഗായകൻ നിക് ജോനാസ്. സംഗീതം പോലെ നിക്കിന്റെ കൂടുംബജീവിതത്തിലും ആരാധകര്‍ക്കു പ്രത്യേക താത്പര്യമാണ്. അതുകൊണ്ടു തന്നെ പ്രിയ ഗായകൻ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത് ആരാധകർക്ക് അത്ര രസിച്ചിട്ടില്ല. പ്രിയങ്ക കള്ളിയാണെന്നാണ് നിക് ജോനാസിന്റെ ആരാധകരുടെ പക്ഷം. നിക് ജോനാസ് നിങ്ങൾ രക്ഷപ്പെടുന്നതാണു നല്ലതെന്നും ഇത്തരക്കാർ പറയുന്നു. യാത്രകളിലും മറ്റും കൂടെ കൂട്ടാനുള്ള കേവലം സുഹൃത്തുമാത്രമാണ് പ്രിയങ്കയ്ക്ക് നിക് ജോനാസെന്നും നിക്കിന്റെ ആരാധകര്‍ക്ക് അഭിപ്രായം ഉണ്ട്. 

സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നവരാണ് നിക് ജോനാസും പ്രിയങ്കാ ചോപ്രയും. ഇരുവരും നിരവധി ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. നിക്കും പ്രിയങ്കയും അടുത്തിടെ പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെയാണ് പ്രിയങ്കയെ വിമർശിച്ചു കൊണ്ട് നിക്കിന്റെ ആരാധകരുടെ കമന്റുകൾ. ഓസ്കർ വേദിയിലെത്തിയതിന്റെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചതിനു താഴെയാണ് പ്രിയങ്ക കള്ളിയാണെന്നും ഒരിക്കലും നല്ല ഭാര്യയാകാൻ  പ്രിയങ്കയ്ക്ക് കഴിയില്ലെന്നും ആരാധകരുടെ കമന്റ്. നിക് ജോനാസ് നല്ല സഹയാത്രികനാണെന്ന കുറിപ്പോടെ പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു താഴെ നിക് പ്രിയങ്കയ്ക്ക് കേവലം യാത്രയ്ക്കുള്ള സുഹൃത്ത് മാത്രമാണെന്നും മടുക്കുമ്പോൾ ഉപേക്ഷിക്കുമെന്നുമാണ് ചിലർ പറയുന്നത്.

View this post on Instagram

Funniest guy I know. ❤️💋

A post shared by Priyanka Chopra Jonas (@priyankachopra) on

എന്നാൽ വിമർശകർക്കു പിന്നാലെ തന്നെ പ്രിയങ്കയെയും നിക്കിനെയും പ്രകീർത്തിച്ചും ആളുകൾ എത്തി. പ്രായമൊന്നും ഒരു പ്രശ്നമേയല്ല, നിങ്ങൾ നല്ല ജോഡികളാണെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഗലേ സംഗീത വേദിയിൽ നിന്നാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA