നിരാശയിലേക്ക് വീണ ജൂലിയ മൈക്കിള്‍സ്; അനുഷ്ക ശർമയോട് പറയാനുണ്ട്

Julia-Michaels
SHARE

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരങ്ങളാണ് വിരാട് കൊഹ്‌ലിയും അനുഷ്ക ശർമയും. ഇരുവരുടെയും പ്രണയവും വിവാഹവുമൊക്കെ ആരാധകർ അതിഗംഭീരമായി തന്നെ ആഘോഷിച്ചു. താരങ്ങളെ പോലെ തന്നെ അവരോട് രൂപസാദൃശ്യമുള്ളവരും പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. ഏറ്റവും ഒടുവിൽ അങ്ങനെ ഒരു അപര അനുഷ്കയ്ക്കും എത്തി. പ്രശസ്ത അമേരിക്കൻ ഗായിക ജൂലിയ മൈക്കിൾസിനെയാണു ലോകം അനുഷ്കയുടെ അപരയായി കാണുന്നത്. 

സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ജൂലിയ മൈക്കിൾസ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. ‘ഹായ് അനുഷ്ക ശർമ, താങ്കള്‍ എന്റെ ഇരട്ട സഹോദരിയാണെന്നു തോന്നുന്നു.’ ജൂലിയയുടെ ട്വീറ്റ് കണ്ട അനുഷ്കയുടെ മറുപടി ഇങ്ങനെ: ദൈവമേ, ശരിയാണ്, എനിക്കും അങ്ങനെ തോന്നുന്നു.’ ജൂലിയയുടെ ട്വീറ്റും അനുഷ്കയുടെ മറു ട്വീറ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ലോകത്തിൽ തന്നെ അറിയപ്പെടുന്ന ഗായകരില്‍ ഒരാളാണ് ജൂലിയ മൈക്കിൾസ്. ഗ്രാമി നോമിനേഷനിൽ വരെ എത്തിയ ഗായികയാണ് ജൂലിയ. എന്നാൽ, അനുഷ്ക ശര്‍മയെ ഇതുവരെയും കണ്ടിട്ടില്ലെന്നു ജൂലിയ മൈക്കിൾസ് പറയുന്നു. ജൂലിയയുടെ വാക്കുകൾ ഇങ്ങനെ: ‘അനുഷ്ക നല്ലവ്യക്തിത്വത്തിന് ഉടമയാണെന്നു മാത്രമാണ് എനിക്കു പലപ്പോഴും തോന്നാറുള്ളത്. അവരുടെ അഭിമുഖങ്ങളും സിനിമയുമെല്ലാം നോക്കുമ്പോൾ വളരെ ഇഷ്ടം തോന്നും. പക്ഷേ, ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഞാനുമായി വളരെ രൂപ സാദൃശ്യം തോന്നാറുണ്ട്. സോഷ്യൽ മീഡിയയിൽ നിന്നുമാണ് അനുഷ്ക ശർമയെ കാണുന്നത്. സാദൃശ്യം തോന്നിയപ്പോഴാണ് ട്വീറ്റ് ചെയ്തത്. അവർ വളരെ നല്ല വ്യക്തിയാണെന്ന് എനിക്കു തോന്നി.’ 

മികച്ച ഗാനരചയിതാവും ഗായികയുമായ ജൂലിയയുടെ സംഗീതത്തിന് ആഗോളതലത്തിൽ ആരാധകർ ഏറെയാണ്. കുറച്ചുകാലം മുൻപ് നേരിട്ട മാനസിക സമ്മർദ്ദത്തിൽ നിന്നും ഈ അടുത്താണ് ജൂലിയ മോചിതയായത്. സംഗീതം സംസ്കാരത്തിന് അതീതമാകണം, ഇന്ത്യയിലേക്കു വരാൻ ആഗ്രഹമുണ്ടെന്നും ജൂലിയ പറഞ്ഞു.സംഗീതമാണു തന്റെ ജീവിതമെന്നു കരുതുന്ന ജൂലിയ മൈക്കിൾസ് ഇപ്പോൾ വീണ്ടും സംഗീത രംഗത്ത് സജീവമാകുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA