ഇതാണ് ജയം രവി എന്ന അച്ഛൻ; മകനൊപ്പം ക്യൂട്ട് ഡാൻസ്; കയ്യടി

Jayam-Ravi-Son
SHARE

ജീവിതത്തിൽ അസുലഭമായ ചില അവസരമുണ്ടാകും. അത്തരം മനോഹരമായ അവസരം ലഭച്ചതിന്റെ സന്തോഷത്തിലാണ് തമിഴ് സൂപ്പർ താരം ജയംരവി. മകൻ ആരവ് രവിക്കു മികച്ച ബാലതാരത്തിനുള്ള സമ്മാനം നൽകുകയാണ് ജയംരവി. മകനു പുരസ്കാരം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജയം രവി പറയുന്നു. 

തുടർന്ന് ‘കുറുമ്പാ കുറുമ്പാ’ എന്ന ഗാനത്തിന് മകനൊപ്പം ജയം രവി ചുവടുവച്ചു. മികച്ച ഡാൻസറാണെങ്കിലും ആദ്യമായാണ് ഒരു വേദിയിൽ മകനൊപ്പം ജയംരവി ഡാൻസ് ചെയ്യുന്നത്. ‘കുറുമ്പാ കുറുമ്പാ എന്ന ഗാനം എല്ലാവർക്കും ഇഷ്ടപ്പെടും. ജയം രവിയും മകനും എത്ര മോഹരമായാണ് ഇത് അവതരിപ്പിച്ചത്’ എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം. പതിനൊന്നു ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഡാൻസ് കണ്ടത്. 

‘ടിക് ടിക് ടിക്’ എന്ന ചിത്രത്തിലേതാണു ഗാനം. അച്ഛനും മകനും തമ്മിലുള്ള സ്നേഹമാണു ഗാനത്തിന്റെ പ്രമേയം. സിദ്ധ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്. കാർക്കിയുടെ വരികൾക്കു ഡി. ഇമ്മനാണു സംഗീതം. ശക്തി സൗന്ദർ രാജനാണു ചിത്രത്തിന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA