അതെ, ലേഡി ഗാഗ ഗർഭിണിയാണ്; പക്ഷേ, അതൊരു മനുഷ്യക്കുഞ്ഞ് അല്ല

LadyGaga
SHARE

ലോകമാകെ ആരാധകരുള്ള ഗായികയാണ് ലേഡി ഗാഗ. ഗാഗയുടെ ഓരോ ഗാനവും അത്രയും പ്രിയപ്പെട്ടതാണ് ആരാധകർക്ക്. ഒടുവിൽ പുറത്തിറങ്ങിയ ‘ഷാലോ’യും അങ്ങനെ തന്നെ. ഇത്തവണ ഗോൾഡൻ ഗ്ലോബും ഓസ്കാറും ഗ്രാമിയുമെല്ലാം ഗാഗയുടെ ‘ഷാലോ’യെ തേടി എത്തി‌. ഒാസ്കാര്‍ വേദിയിൽ ബ്രാഡ്‌ലി കൂപ്പറിനൊപ്പം ലേഡിഗാഗ ‘ഷോലോ– എ സ്റ്റാർ ഈസ്  ബോൺ’ ആലപിച്ചപ്പോൾ അത് ഈ വർഷം ലോകം കണ്ട ഏറ്റവും ഗംഭീരമായ സംഗീത വിരുന്നായി. 

ലേഡി ഗാഗയുടെ സംഗീതം ചർച്ചയാകുന്നതു പോലെ തന്നെ അവരുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ഗാഗ ഗർഭിണിയാണെന്ന തരത്തില‍ുള്ള വാർത്തകൾ. ഈ അഭ്യൂഹങ്ങൾ ഒരുപരിധി വരെ ആരാധകരും വിശ്വസിച്ചു. എന്നാൽ, സ്വന്തം വ്യക്തി ജീവിതത്തെ പറ്റി ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചവർക്കു ശക്തമായ ഭാഷയിൽ മറുപടി നല്‍കുകയാണു താരം. 

ലേഡി ഗാഗയുടെ വാക്കുകൾ ഇങ്ങനെ: ‘അതെ, ഞാൻ ഗർഭിണിയാണ്. എൽജി6  എന്നാണ് പേര്.’ ‘ഷാലോ’യ്ക്ക് ശേഷം ലേഡി ഗാഗയുടെതായി പുറത്തിറങ്ങാൻ പോകുന്ന ആൽബത്തിന്റെ പേരാണ് ‘എൽജി6’. ഇതിന്റെ പണിപ്പുരയിലാണ് ഗാഗയിപ്പോൾ. 

വേഷവിധാനത്തിലും അഭിനയത്തിലും എന്നും വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ലേഡി ഗാഗ. ഗായിക, ഗാന രചയിതാവ്, അഭിനേത്രി എന്നീ മേഖലകളിൽ പ്രശസ്ത. പോപ് സംഗീതത്തിന്റെ രാജ്ഞി എന്നാണ് ഗാഗയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഏതായാലും ആരോപണങ്ങൾക്കുള്ള ഗാഗയുടെ മറുപടി തകർത്തെന്നാണ് ആരാധകരുടെ പ്രതികരണം. ഇതിലും ശക്തമായ മറുപടി പാപ്പരാസികൾക്കു കിട്ടാനില്ലെന്നും അവർ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA