നിക് ജോനാസുമായുള്ള ബന്ധം പറഞ്ഞ് മുൻകാമുകി‌‍; മറുപടിയുമായി പ്രിയങ്ക

Nick-Priyanka
SHARE

ലോകത്താകെ ആരാധകരുള്ള ഗായകനാണ് നിക് ജോനാസ്. നിക്കന്റെ വിവാഹവും വ്യക്തി ജീവിതവുമെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്. ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം കഴിച്ചതിലൂടെ ഇന്ത്യക്കും പ്രിയപ്പെട്ടവനായി നിക്. ഒടുവിൽ നിക്കിന്റെ മുൻകാമുകിയും ഗായികയുമായ മൈലി സൈറസ് സോഷ്യൽ മീഡിയ കുറിപ്പും ഈ കുറിപ്പിനു പ്രിയങ്ക ചോപ്രയുടെ മറുപടിയുമാണ് ചർച്ചയാകുന്നത്. 

സഹോദരിക്കൊപ്പം ജോനാസ് സഹോദരൻമാരുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചുള്ള ഫോട്ടോയാണ് മിലെ പങ്കുവച്ചത്. ‘അന്ന് താങ്കളുെട പഴയ കാമുകിക്ക് ഈ ചിത്രം സമൂഹത്തിൽ കത്തുമെന്നറിയാമാരുന്നു’ എന്ന കുറിപ്പോടെയാണ് മൈലി ചിത്രം പങ്കുവച്ചത്. ചിത്രത്തിനു നിക്കിന്റെ മറുപടി ഇങ്ങനെ: ‘ഈ പഴയചിത്രങ്ങൾ ഇപ്പോഴും കത്തും’. എന്നാൽ ഈ പോസറ്റിന് പ്രിയങ്കയുടെ കമന്റ് ഇങ്ങനെയായിരുന്നു. ‘ലോൽ...ഹബ്ബി, ശരിയാണ്. ഇതു കത്തും.’

നിക് ജോനാസും മൈലി സൈറസും തമ്മിലുള്ള പ്രണയം വർഷങ്ങളോളം ആരാധകരുടെ ചർച്ചാ വിഷയമായിരുന്നു. പിന്നീട് ഇവർ വേർപിരിയുകയായിരുന്നു. പ്രമുഖ ടെലിവിഷൻ അഭിനേത്രികൂടിയാണ് മൈലി. നിക്കുമായി വേർപിരിഞ്ഞ ശേഷം മൈലി ലിയാം ഹെംസ്‌വർത്തിനെ വിവാഹം ചെയ്തു

2018 ഡിസംബറിലായിരുന്നു നിക് ജോനാസും പ്രിയങ്കാ ചോപ്രയും തമ്മിലുള്ള വിവാഹം. സഹോദരങ്ങളുമായി വേർപിരിഞ്ഞിരുന്ന നിക് വിവാഹ ശേഷം അവർ ഒരുമിച്ച് മ്യൂസിക് വിഡിയോ ചെയ്തതും ഏറെ ശ്രദ്ധേയമായി. മൂന്നുപേരും അവരുടെ ജീവിത പങ്കാളികളുമൊത്താണ് ആൽബത്തിൽ എത്തിയത്. അമേരിക്കയിലെ പ്രശസ്ത ഗായകരാണ് ജോനാസ് സഹോദരൻമാർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA