പ്രിയങ്ക ഭയങ്കരിയാണ്, കുടുംബത്തിന്റെ ഈ അവസ്ഥയ്ക്കു കാരണം അവൾ: നിക് ജോനാസ്

Priyanka-NickJonas
SHARE

താരങ്ങളോടുള്ള ആരാധന പോലെ തന്നെയാണ് അവരുടെ ജീവിതത്തെ പറ്റി അറിയാനുള്ള ആരാധകരുടെ ആകാംക്ഷയും. പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും ജീവിതമാണ് ആരാധകരുടെ പ്രധാന ചർച്ചാവിഷയം. ഇരുവരുടെയും പ്രണയവും വിവാഹവും നേരത്തെ വ്യാപകമായി വാർത്തകളിൽ ഇടംനേടിയിരുന്നു. ഏറ്റവും ഒടുവിൽ ജീവിതത്തെ പറ്റി നിക്ജോനാസും പ്രിയങ്കാ ചോപ്രയും പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം

വിവാഹത്തെ പറ്റിയും തുടർന്നുള്ള ജീവിതത്തെ കുറിച്ചും പ്രിയങ്ക ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: ‘വിവാഹത്തിനു മുൻപു തന്നെ ഞാൻ നിക്കിനോടു ചിലകാര്യങ്ങൾ പറഞ്ഞിരുന്നു. ആദ്യമായി വിവാഹാഭ്യർഥന നടത്തിയപ്പോൾ തന്നെ. എനിക്ക് പാചകം ചെയ്യാനൊന്നും ഇഷ്ടമല്ല. അതുകൊണ്ടു തന്നെ അറിയില്ല. നിക്കിന് അമ്മ ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കി തരുന്നില്ലേ. എനിക്ക് അതിനൊന്നും കഴിയില്ല. അങ്ങനെ ഒരു പെൺകുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ എനിക്കതിനു കഴിയില്ല. അതിൽ ഞാനൊരു മോശം ഭാര്യയും ഭയങ്കരിയായ സ്ത്രീയുമാണ്.’ 

‘ശരിയാണ് പ്രിയങ്ക ഭയങ്കരിയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ. പാചകം പ്രിയങ്കയ്ക്ക് അറിയില്ലെങ്കിലും എനിക്കു നന്നായി അറിയാം. ജോനാസ് കുടുംബത്തിന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്കു കാരണവും അവൾ തന്നെയാണ്. വ്യത്യസ്ത വഴികളിലേക്ക് പിരിഞ്ഞു പോയ ഞങ്ങൾ സഹോദരങ്ങളെ ഒരുമിപ്പിക്കാന്‍ ഏറ്റവും കൂടുതൽ പ്രയത്നിച്ചതും പ്രിയങ്കയാണ്. എനിക്കതിൽ അഭിമാനമുണ്ട്.’– ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകളെ കുറിച്ച് നിക് ജോനാസിന്റെ മറുപടി. 

ആറുവർഷങ്ങൾക്കു ശേഷമാണ് ജോനാസ് സഹോദരൻമാർ ഒരുമിച്ച് സംഗീത ആൽബം ചെയ്തത്. അതിന്റെ മുഴുവൻ ക്രഡിറ്റും പ്രിയങ്കയ്ക്കാണെന്നും നിക് ജോനാസ് കൂട്ടിച്ചേർത്തു. മ്യൂസിക് വിഡിയോ എത്തുന്നതിനു മുൻപു തന്നെ ഗാനത്തിന്റെ ഒരു ഭാഗം നിക് ജോനാസ് തന്റെ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ ‘ഫസ്റ്റ് ടൈം’ ആയിരുന്നു ജോനാസ് സഹോദരൻമാർ അവസാനം ചെയ്ത ആൽബം. പിന്നീട് ഇവരുടെ ബന്ധത്തിൽ അകൽച്ച സംഭവിച്ചിരുന്നു. ഇപ്പോൾ വീണ്ടും മൂന്നുപേരും ഒരുമിച്ചെത്തുന്നത് ഏറെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA