അപാര കൊറിയോഗ്രഫി; വരുൺ ധവാന്റെ പുതിയ പാട്ട് കണ്ടതു കോടികൾ

Varun-Dhawan-Kalank
SHARE

അതിഗംഭീരമായ നൃത്തച്ചുവടുകളും അഭിനയ മികവും ഒരുപോലെ ഒത്തിണങ്ങി വരികയാണ് ‘കലങ്കി’ലെ ‘ഫസ്റ്റ്ക്ലാസ്’ ഗാനത്തിലൂടെ. ഗാനം യൂട്യൂബിലെത്തി ദിവസങ്ങൾക്കകം കണ്ടതു രണ്ടുകോടിയിലധികം ആളുകളാണ്. വരുൺ ധവാന്റെയും കെയ്റ അദ്വാനിയുടെയും തകർപ്പൻ പ്രകടനം തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്.  അർജിത് സിങ്ങും നീതി മോഹനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. സംഗീതം പ്രീതം. 

സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, സോനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. അഭിഷേക് വർമൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കരൺ ജോഹർ ആണ്. ചിത്രത്തെ പറ്റി കരണിന്റെ വാക്കുകൾ ഇങ്ങനെ: ‘കലങ്ക് എന്നെ സംബന്ധിച്ചു വൈകാരികമായ യാത്രയാണ്. എന്റെ പിതാവ് യഷ് ജോഹർ പതിനഞ്ചു വർഷം മുൻപ് കണ്ട സ്വപ്നമാണ് കലങ്ക്. ആ സ്വപ്നത്തെ ഏറ്റവും പ്രഗത്ഭനായ ഒരു സംവിധായകന്റെ കൈകളിൽ ഏൽപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’

റെമോ ഡിസൂസയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി. യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. വരുണിന്റെ വ്യത്യസ്തമായ വരവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. അടുത്തമാസം ചിത്രം തീയറ്ററിലെത്തും. 

Kalank - First Class | Varun D, Alia B, Kiara & Madhuri | Arijit S | Pritam|Amitabh|Abhishek Varman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA