നിക്കിനു നേരെ ഇങ്ങനെയൊരു നീക്കം ആദ്യം; ക്ലാസിക് മറുപടിയുമായി പ്രിയങ്ക

priyanka-nick-atlanta-01
SHARE

ലോകമാകെ ആരാധകരുള്ള താരമാണ് അമേരിക്കൻ ഗായകൻ നിക് ജോനാസ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിലൂടെ ഇന്ത്യയുടെ മരുമകനായി മാറി നിക്. ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെ വൈറലാകുകയാണ് പുതിയ വിഡിയോ. അടുത്തിടെ അറ്റ്‌ലാൻഡയിൽ ഉണ്ടായ നിക്കിന്റെ പരിപാടിക്കിടെ അവിചാരിതമായ സംഭവം അരങ്ങേറി, 

അടുത്തിടെ അറ്റ്‌ലാൻഡയിൽ നടന്ന നിക്കിന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാന്‍ പ്രിയങ്കയും എത്തിയിരുന്നു.പരിപാടിക്കിടെ ആരാധികമാരില്‍ ഒരാൾ അടിവസ്ത്രം നിക്കിന് നേരെ എറിഞ്ഞു. പ്രിയങ്കയുടെ മുന്നിലാണത് ചെന്ന് വീണത്. ഒരു മടിയുമില്ലാതെ പ്രിയങ്ക അതെടുത്ത് നിക്കിന് കൈമാറി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജോനാസ് സഹോദരങ്ങളുടെ സംഗീതപരിപാടിയിൽ ആദ്യമായാണ് പ്രിയങ്ക പങ്കെടുക്കാനെത്തുന്നത്. ഇവർക്കൊപ്പമുള്ള ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

പാട്ടുപാടുന്നതിനിടെ പ്രിയങ്കയോട് ലൈവായി 'ഐ ലവ് യൂ' എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA