എണ്ണക്കറുപ്പിൻ അഴകിൽ നയൻതാര; പുതിയ ലുക്കിൽ അടിമപ്പെട്ട് തമിഴകം

Nayan-1
SHARE

കറുപ്പിന് ഏഴഴകാണെന്നു വെറുതെ പറയുന്നതല്ല. ഇപ്പോൾ നയൻതാരയെ കണ്ടാൽ അതുശരിക്കും ബോധ്യപ്പെടും. ചിത്രം എത്തുന്നതിനമുൻപു തന്നെ ഐറയിലെ നയൻതാരയുടെ ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ഐറ’യിലെ ‘മേഘദൂതം’ എന്ന ഗാനവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  പത്മപ്രിയ രാഘവന്റെ ശ്രുതി മധുരമായ ആലാപനം. താമരൈയുടെ വരികൾക്ക് സുന്ദരമൂർത്തിയാണു സംഗീതം പകർന്നിരിക്കുന്നത്.

പുതിയ ലുക്കിലുള്ള നയൻതാരയുടെ വരവും ക്യൂട്ട് എക്സ്പ്രഷൻസും തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ലിറിക് വിഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. അന്നു തന്നെ നയൻതാരയുടെ പുതിയ ലുക്കിന് വൻസ്വീകാര്യതയാണു ലഭിച്ചത്.പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിലാണു ഗാനം എത്തുന്നത്. 

യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ‘മേഘദൂതം’. ‘വർണവിവേചനം ഇല്ലാത്ത ഒരു സമൂഹമാണ് വേണ്ടത്. തമിഴിൽ നടൻമാർ കറുത്തവരാകുമ്പോഴും വെളുത്ത നടിമാരെയാണു തിരഞ്ഞെടുക്കുന്നത്. എന്നാൽ നയൻസിന്റെ ഈ വരവ് അത്തരം മനോഭാവം ഇല്ലാതാക്കുന്നതാണ്. ഇത്തരം സിനിമകളാണു നമുക്കു വേണ്ടത്. ഐറയിലൂടെ നയൻതാര ഒരു ലേഡി സൂപ്പർസ്റ്റാൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. കലൈരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാർജുൻ കെ.എം. സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ മികച്ച പ്രതികരണമാണു നേടിയത്. 

Airaa | Megathoodham Video Song | Nayanthara, Kalaiyarasan | Thamarai | Sarjun KM | Sundaramurthy KS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA