ഗ്ലാമർ അതിപ്രസരവുമായി നിക്കി; തെന്നിന്ത്യയെ ചൂടുപിടിപ്പിച്ച് ഗാനം

image2
SHARE

ഗ്ലാമർ അതിപ്രസരവുമായി എത്തുകയാണ് തെലുങ്ക് ചിത്രം ചിക്കാത്തി ഗാഡിലു ചിത്തകോതുഡുവിലെ ‘നുവേ നുവേ’ ഗാനം. സഞ്ജിത് ഹെഗ്‌ഡെയും നിഖിത ഗാന്ധിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണകാന്തിന്റെതാണു വരികൾ. ബാലമുരളി ബാലുവിന്റെ സംഗീതം. 

image1

ഹോട്ട്ലുക്കിൽ നിക്കി താമ്പോലി എത്തുന്നു എന്നതാണ് ഗാനത്തിന്റെ പ്രത്യേകത. സോഷ്യൽ മീഡിയയിൽ ഒരേ സമയം കയ്യടിയും വിമർശനവും നേടുകയാണ് ഗാനം. സഞ്ജിതിന്റെ ആലാപന മികവും സംഗീതവും മികച്ചതാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. എന്നാൽ ഗ്ലാമർ അതിപ്രസരം ഗാനത്തിന്റെ നിലവാരം കുറയ്ക്കുന്നു എന്ന വിമർശനവും ഉണ്ട്. 

സന്തോഷ് പി ജയകുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഹോറർ കോമഡി മൂവിയാണ് ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA