മോദി മാത്രമാണോ ഇന്ത്യയിൽ രാഷ്ട്രീയ നേതാവ്? തിരഞ്ഞെടുപ്പു കാലത്ത് അനുവദിക്കരുത്!

Modi-Vivek-Oberoyi
SHARE

നാടാകെ തിരഞ്ഞെടുപ്പു ചുടിലാണ്. പാർട്ടികളും മുന്നണികളുമെല്ലാം പ്രചാരണത്തിരക്കിലും. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഒരു പ്രചരണം അനുവദിക്കരുതെന്ന ആവശ്യം ശക്തമാകുകയാണ്. സംഭവം മറ്റൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്ര മോദിയിലെ പുതിയ ഗാനത്തിനാണ് രൂക്ഷ വിമർശനം ഉയരുന്നത്.

ചിത്രത്തിലെ ‘നമോ നമോ’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. മോദിയെ വാനോളം പുകഴ്ത്തി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്ദീപ് സിങ്ങാണ്. ഹിതേഷ് മോദക് ആണ് സംഗീതം. ലവ്‌രാജ്, പാരി ജി എന്നിവരുടെതാണു വരികൾ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടതു മൂന്നുലക്ഷത്തോളം ആളുകൾ.

വിവേക് ഒബ്രോയി നരേന്ദ്ര മോദിയായി എത്തുന്ന ചിത്രം ബിജെപിയെയും മോദിയെയും പൂർണമായി വെള്ളപൂശുന്ന ചിത്രമാണ്, ഈ തിരഞ്ഞെടുപ്പുകാലത്ത് ചിത്രം തീയറ്ററിലെത്തിയാൽ അതു ബിജെപിക്കു ഗുണകരമാകും, എന്നാൽ ഈ നീക്കം അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷകക്ഷികളുടെയും ആവശ്യം. മോദിയുടെ ഐതിഹാസിക ജീവിതം എന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA