ഭാവനയെ കാണാതിരിക്കാനാകില്ല; അതിസുന്ദരിയായി തിരിച്ചു വരവ്; തൃഷയെ കടത്തിവെട്ടുമോ?

bhavana
SHARE

‘96’ എന്ന സിനിമ എത്തുന്നതിനു മുൻപു തന്നെ ചിത്രത്തിലെ ‘കാതലേ കാതലേ’ എന്ന ഗാനം ആസ്വദക ഹൃദയത്തില്‍ ഇടം നേടിയിരുന്നു. ചിൻമയിയുടെ ആലാപനവും ഗോവിന്ദ് വസന്തയുടെ സംഗീതവും വിജയ് സേതുപതിയുടെയും തൃഷയുടെയും മത്സരിച്ചുള്ള അഭിനയവും ചേർന്നപ്പോള്‍ ‘കാതലേ, കാതലേ’ എന്ന ഗാനം എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോൾ ചിത്രത്തിന്റെ കന്നട പതിപ്പായ ‘99’ ലെ ‘നവിലുഗരി’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടുകയാണ്. 

bhavana1

തമിഴിൽ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രം കന്നടയിൽ ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ നായിക ഭാവനയാണ്. വിജയ് സേതുപതിക്കു പകരം ഗണേഷ് എത്തുന്നു. കാതലേ കാതലേ പോലെ തന്നെ മനോഹരമായ മെലഡിയായാണ് നവിളുഗരിയും എത്തുന്നത്. ശ്രേയ ഘോഷാലിന്റെ അതി മനോഹരമായ ആലാപനം. കവിരാജിന്റേതാണു വരികൾ. അർജുൻ ജന്യയുടെ സംഗീതം. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഗാനത്തിനു താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും മലയാളത്തിലാണ്. ഭാവനയെ കണ്ടതുകൊണ്ടുമാത്രമാണ് ഗാനം കാണാനെത്തിയതെന്നാണ് ചിലരുടെ കമന്റ്. പ്രീതം ഗബ്ബിയാണ് ചിത്രത്തിന്റെ സംവിധാനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA