‘ലഹരി’ നിറച്ച് ഐറയുടെ കാമുകന്റെ വിഡിയോ; ആമിറിന്റെ മകളുടെ പ്രണയം ഇങ്ങനെ

IraKhan
SHARE

ആമിറിന്റെ മകൾ ഐറ ഖാന്റെ പ്രണയചിത്രങ്ങൾ കഴിഞ്ഞ കുറച്ചുനാളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്, മിഷാൽ ക്രിപലാനി എന്ന ചെറുപ്പക്കാരനൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാല്‍ ഈ ചെറുപ്പക്കാരൻ ആരെന്നും എന്തെന്നും തിരയുകയാണ് ആരാധകർ. ആമിർ ഖാന്റെ  മകളുടെ കാമുകൻ എന്നതിലുപരി അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാൽ കൃപലാനി. 

മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഐറ പങ്കുവെക്കാറുണ്ട്. എന്നാൽ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ് വിമർശകരുടെ പക്ഷം. ഇത്തരം വിഡിയോകൾ യുവാക്കളെ തെറ്റായ രീതിയിലേക്കു നയിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കാലിഫോര്‍ണിയയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. മിഷാലിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം തന്നെ ഐറയ്ക്കൊപ്പം പലപോസിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ പ്രണയത്തെ പറ്റി തുറന്നുപറയാന്‍ ഇരുവരും തയ്യാറായിട്ടില്ല. സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്ന് ആരാധകർ പറയുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തയും ഇതിനോടകം എത്തിയിട്ടുണ്ട്. ആമിർ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA