അന്നും ഇന്നും മലൈക്ക; ആ സൗന്ദര്യവും ‘ഛയ്യ ഛയ്യ’യും തമ്മിലൊരു ബന്ധമുണ്ട്...!

Malaika-Shahrukh
SHARE

പാട്ടിന് സൗന്ദര്യത്തിൽ എന്തു കാര്യം എന്നു ചിന്തിക്കണ്ട. കാര്യമുണ്ടെന്നു മനസ്സിലാകും ഈ വിഡിയോ കണ്ടാൽ. ലോകാരോഗ്യ ദിനത്തിൽ മലൈക അറോറ പുറത്തുവിട്ട വിഡിയോ പറയും ആ രഹസ്യം. യോഗയും വ്യായമവുമെല്ലാം ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുമെന്നത് നമുക്കറിയാം. പാട്ടും ഡാൻസും അങ്ങനെ തന്നെയാണ്. മലൈക അറോറയുടെ അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഷാരുഖ് ഖാനും മലൈത്തയും ചേർന്ന്  ഗംഭീരമാക്കി ഛയ്യ ഛയ്യാ ഗാനത്തിനു വർഷങ്ങൾക്കിപ്പുറം വീണ്ടും ചുടുവെക്കുകയാണ് താരം. ദിവ യോഗ ടീമിനൊപ്പമാണ് മലൈകയുടെ ചുവടുവെപ്പ്.  ബോഡി ഫിറ്റ്നസിനു വളരെ പ്രാധാന്യം നൽകുന്ന താരമാണ് മലൈക. യോഗ സ്റ്റുഡിയോയും മലൈക നടത്തുന്നുണ്ട്. ഇവിടെ യോഗ അഭ്യസിക്കാൻ വരുന്നവർക്കൊപ്പമായിരുന്നു ‘ഛയ്യ ഛയ്യ’ ഗാനത്തിനു മലൈകയുടെ തകർപ്പൻ ഡാൻസ്. മലൈകയ്ക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ അതിശയവും സന്തോഷവും കൂടെയുള്ളവരുടെ മുഖങ്ങളിൽ കാണാം. 

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ‘ഛയ്യ ഛയ്യ’. എ.ആർ. റഹ്മാന്റെ സംഗീതം. സുഖ്‌വിന്ദർ സിങ്ങും സപ്‌ന അവസ്തിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗുൽസാറിന്റെ സംഗീതം. 1998ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ–മനീഷ കൊയ്‌രാള ചിത്രം ദിൽ സേയിലേതാണു ഗാനം. അന്നും ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഛയ്യ ഛയ്യ

മലൈക തന്നെയാണു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് മലൈക സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെ: ‘ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് യോഗാ ടീമിനൊപ്പം ഛയ്യ ഛയ്യ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടുവെക്കുന്നു. ഡാൻസിൽ എനിക്കൊപ്പം ചുവടുവച്ച എല്ലാവർക്കും നന്ദി.’ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ദീപിക പദുക്കോൺ, സിദ്ധാർഥ് മൽഹോത്ര, ദിയ മിർസ എന്നിവരും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA