സൂര്യയുടെ കണ്ണുകളിൽ മാത്രം എന്താണീ മാജിക്? തകർപ്പൻ വരവെന്ന് ആരാധകർ

Surya
SHARE

തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് സൂര്യ. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ ചിത്രത്തിന്റെ വരവും ആരാധകർ ആഘോഷമാക്കാറുണ്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്ന എൻജികെയിലെ ഗാനവും ആരാധകർ ഏറ്റെടുത്തു. യുവന്‍ ശങ്കർ രാജയുടെ തകർപ്പൻ സംഗീതം ഗാനത്തെ വ്യത്യസ്തമാക്കുന്നു. തണ്ടൽക്കാരൻ എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കബിലൻ ആണ്. കെ.ജി. രഞ്ജിത്താണ് ആലാപനം. 

രാഷ്ട്രീയക്കാരന്റെ വേഷത്തിലാണു സൂര്യ എത്തുന്നത്. സായ് പല്ലവിയാണു ചിത്രത്തിലെ നായിക. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ‘സൂര്യക്കു മാത്രം എന്തുകൊണ്ടാണു പ്രായമാകാത്തത്. എന്താണ് സൂര്യയുടെ കണ്ണുകളിൽ മാത്രം ഈ മാജിക്?’ എന്നിങ്ങനെയാണ് ആരാധകരുടെ ചോദ്യങ്ങൾ. 

മികച്ച പൊളിറ്റിക്കൽ ഗാനം എന്നു വിശേഷിപ്പിക്കുന്നവരും ഉണ്ട്. സംഗീതത്തിൽ യുവന്റെ മാജിക് ഈ ഗാനത്തിലൂടെ പ്രകടമാണെന്ന അഭിപ്രായവും ആസ്വാദകർക്കുണ്ട്. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം എട്ടുലക്ഷത്തിലധികം ആളുകൾ കണ്ട ഗാനം നിലവിൽ യൂട്യൂബ് ട്രന്റിങ്ങിൽ ആറാമതാണ്. 

പൊളിറ്റിക്കൽ എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്. സെൽവ രാഘവനാണ് സംവിധാനം. മെയ് 31ന് ചിത്രം തീയറ്ററുകളിലെത്തും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA