ഇത് കാണുക തന്നെ വേണം; ഒഴുകി നടന്ന് ടെയ്‌ലർ സ്വിഫ്റ്റ്; റെക്കോർഡിട്ട് വിഡിയോ

Taylor Swift
SHARE

പോപ് സംഗീത ആൽബങ്ങള്‍ പരീക്ഷണം നേരിടുന്ന  നടക്കുന്ന കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. ഒരു ഗാനം ഏതെല്ലാം രീതിയിൽ വ്യത്യസ്തമാക്കാമെന്നു ചിന്തിക്കുന്നവരാണ് പുതുതലമുറകളിലെ സംഗീതജ്ഞരെല്ലാം. അത് എടുക്കുന്ന രീതിയോ, അതിലെ സംഗീതമോ എന്തുമാകട്ടെ പലപരീക്ഷണങ്ങളിലൂടെ കടന്നു പോകാറുണ്ട്. അത്തരത്തിൽ തികച്ചും വ്യത്യസ്തമായ ആൽബവുമായി എത്തുകയാണ് ടെയ്‍ലർ സ്വിഫ്റ്റ്. 

‘മീ’ എന്ന ആൽബത്തിൽ ബ്രണ്ടൻ യൂറിയാണ് ടെയ്‌ലറിനൊപ്പം എത്തുന്നത്. ഒരു പാമ്പിന്റെ വായിൽ നിന്നും തുടങ്ങുന്ന വിഡിയോ ഗംഭീര മെയ്ക്കിങ്ങാണ്. യൂട്യൂബില്‍ റെക്കോർഡിട്ട് മുന്നേറുകയാണ് ആൽബം. ആറരക്കോടിയോളംപേർ ഇതിനോടകം ആൽബം കണ്ടുകഴിഞ്ഞു. ട്രന്‍ഡിങ്ങിൽ രണ്ടാമതാണുഗാനം. കുറച്ചു കാലത്തിനു ശേഷമാണ് ടെയ്‌ലറുടെ വരവ്. ആരാധകർക്കുള്ള ഈസ്റ്റർ സമ്മാനമാണിതെന്നാണ് സംഗീത പ്രേമികളുടെ വിലയിരുത്തൽ.

2017നു ശേഷം ഇത്രയും ഗംഭീരമായ ഗാനം സ്വിഫ്റ്റിന്റെതായി എത്തുന്നത് ഇപ്പോഴാണെന്നാണു ആസ്വാദകർ പറയുന്നത്. ഗാനത്തിന്റെ ശബ്ദമിശ്രണവും ചിലപ്പോഴൊക്കെ ബ്ലാക്ക് ആന്റ് വൈറ്റിൽ എത്തുന്ന ദൃശ്യങ്ങളും ഗാനത്തിനു മിഴിവേകുന്നുണ്ട്. ഒരു വിസ്മയം നിങ്ങളെ കാത്തിരിക്കുന്നു എന്നായിരുന്നു ഗാനം എത്തുന്നതിനു മുൻപ് സ്വിഫ്റ്റ് ആരാധകരോടായി പറഞ്ഞത്. യൂട്യൂബിൽ റെക്കോർഡുകൾ ഭേദിക്കുകയാണ് ഗാനം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA