സമാന്തയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ; ഇരുവരും എന്നും മികച്ച ജോഡിയാകട്ടെ...!

Smoke billows as flames burn through the roof of the Notre-Dame de Paris Cathedral
SHARE

തെന്നിന്ത്യയാകെ ആരാധകരുള്ള താരജോഡിയാണ് സമാന്തയും നാഗചൈതന്യയും. ഇരുവരുടെ വിവാഹവും തുടർന്നുള്ള ജീവിതവും ആരാധകർ വലിയ ആഘോഷമാക്കിയിരിക്കുന്നു. ഇപ്പോൾ തികച്ചു വ്യത്യസ്തമായ പ്രണയഗാനവുമായി എത്തുകയാണ് ഇരുവരും. ഇരുവരും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘മഝലി’യിലെതാണു ഗാനം. 

ചുരിദാറും, സാരിയും അണിഞ്ഞ് മുടി പിന്നിയിട്ട് നാടൻ പെൺകുട്ടിയായാണ് ഗാനരംഗത്തിൽ സമാന്ത എത്തുന്നത്. സമാന്തയുടെ ഈ വേറിട്ട ലുക്ക് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഗോപി സുന്ദറാണു സംഗീതം. വനമാലിയുടേ വരികൾ. അരുൺ ഗോപൻ, ചിൻമയി, ബേബി അനുഷ എന്നിവർ ചേർന്നാണ് ‘യേ മന്‍ഷികെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഇരുപതു ലക്ഷത്തോളം ആളുകൾ ഇതിനോടകം കണ്ട ഗാനം യൂട്യൂബിൽ ട്രന്‍ഡിങ്ങിൽ ഇടംനേടികഴിഞ്ഞു. എക്കാലത്തെയും മികച്ച ജോഡികളായിരിക്കാൻ സമാന്തയ്ക്കും നാഗചൈതന്യക്കും കഴിയട്ടെ എന്നാണ് ആരാധകരുടെ കമന്റുകൾ. ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം. ക്രിക്കറ്റ് പ്രമേയമാക്കിയാണു ചിത്രം എത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA