സംഗീത പരിപാടിക്കിടെ പ്രിയങ്കയ്ക്ക് നിക്കിന്റെ സ്നേഹ ചുംബനം; സോഫിക്ക് അസൂയയെന്ന് ആരാധകർ

Nick-Jonas-Priyanka-Chopra
SHARE

ലോകമാകെ ആരാധകരുള്ള അമേരിക്കൻ ഗായകരാണ് ജോനാസ് സഹോദരൻമാര്‍. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിലൂടെ ഇന്ത്യയിലുള്ളവർക്കും പ്രിയപ്പെട്ടവനായി മാറി നിക്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും ആരാധകർ ഏറെ ചർച്ചചെയ്തിരുന്നു. ജോനാസ് സഹോദരൻമാരുടെ പുതിയ സംഗീത വിഡിയോ യൂട്യൂബിൽ തരംഗമാകുകയാണ് ഇപ്പോൾ.

മൂന്നു ഗാനങ്ങളുടെ മെഡ്‌‌ലിയാണ് നിക് ജോനാസും സഹോദരൻ ജോ ജോനാസും അവതരിപ്പിച്ചത്. ജെലസ്, കേക്ക് ബൈ ദ് ഓഷ്യൻ,സക്കർ എന്നീ ഗാനങ്ങള്‍ കോർത്തിണക്കിയാണ് ബിൽ ബോർഡ് മ്യൂസിക് അവാർഡ് വേദിയിൽ നിക് ജോനാസും സഹോദരൻ ജോജോനാസും മെഡ്‌ലി അവതരിപ്പിച്ചത്.

കാണികൾക്കിടയിൽ ചുവടുവെക്കുന്ന പ്രിയങ്കയെയും സോഫി ടർണറെയും കാണാം. പരിപാടിക്കിടെ വേദിയിൽ നിന്ന് നിക്കും ജോയും സദസ്സിലേക്ക് ഇറങ്ങി വന്നു.തുടർന്ന് പാട്ടിനിടെ ആൾക്കുട്ടത്തിലുള്ള പ്രിയങ്കയ്ക്ക് നിക്കിന്റെ സ്നേഹ ചുംബനം. നിക്കിന്റെ സ്നേഹ പ്രകടനം കാണുന്ന സോഫിക്ക് അസൂയ തോന്നുണ്ടാകുമെന്നും, ജോ യോട് പെട്ടന്ന് വിവാഹിതനാകാമെന്ന് ആവശ്യപ്പെട്ടേക്കുമെന്നുമാണ് വിഡിയോയ്ക്ക് ആരാധകരുടെ രസകരമായ കമന്റുകൾ.

വർഷങ്ങളായി പിണക്കത്തിലായിരുന്ന ജോനാസ് സഹോദരൻമാർ ഒരുമിച്ചത് ആരാധകരിൽ വലിയ പ്രതീക്ഷയാണുണ്ടാക്കിയിരിക്കുന്നത്. കെവിൻ ജോനാസ്, നിക്ക് ജോനാസ് ജോ ജോനാസ് എന്നിവരും അവരുടെ പങ്കാളികളും ഒരുമിച്ചെത്തിയ സക്കർ എന്ന ആൽബം 2019ലെ ഏറ്റവും മികച്ച ആൽബങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA