വന്‍ഗ്ലാമറസുമായി തമന്ന; സോഷ്യൽ മീഡിയയിൽ തരംഗമായി നൃത്തം

Prabhudeva Tamannah
SHARE

പ്രഭുദേവയും തമന്നയും പ്രധാനവേഷത്തിലെത്തി ദേവി–2വിലെ തമന്നയുടെ ഗ്ലാമർ നൃത്തം യൂട്യൂബിൽ തരംഗമാകുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തിയ ദേവി എന്ന ഹോറർ ചിത്രം ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗവുമായി എത്തുകയാണ് എ.എൽ. വിജയ്. 

ചിത്രത്തിലെ ‘റെഡി റെഡി’ എന്ന ഗാനമാണ് എത്തിയത്. ഗ്ലാമര്‍ ലുക്കിൽ തമന്നയുടെ വരവുതന്നയാണു ഗാനത്തിന്റെ ഹൈലൈറ്റ്. നിൻസി വിൻസന്റാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം സി.എസ് ആണ്. 

റിലീസ് ചെയ്തു ഒരു ദിവസത്തിനകം ഗാനം അഞ്ചുലക്ഷത്തോളം പേർ കണ്ടു. ഗാനം മികവും പുലർത്തുന്നുണ്ടെങ്കിലും കൊറിയോഗ്രാഫി നല്ലതല്ലെന്നാണ് ആരാധകപക്ഷം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA