അതിവൈകാരികം ഭാവന; എന്തൊരു തീവ്രതയാണ് പ്രണയത്തിന്? തോൽപ്പിക്കാനാകില്ല

Bhavana Ganesh
SHARE

ഭാവനയും ഗണേഷും പ്രധാന വേഷത്തിലെത്തുന്ന കന്നടചിത്രം 99ലെ നാസനിഹകേ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. കവിരാജിന്റെ വരികൾക്ക് അർജുൻ ജന്യയാണ് സംഗീതം പകർന്നിരിക്കുന്നത്. 

തൃഷയും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘96’ന്റെ കന്നട പതിപ്പാണ് 99. ചിൻമയി ആലപിച്ച ‘കാതലേ കാതലേ’ എന്ന ഗാനം സംഗീതാസ്വാദകരുടെ മനംകവർന്നിരുന്നു. ഈ ഗാനത്തിന്റെ കന്നട പതിപ്പിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റാമും ജാനുവുമായി ഗണേഷും ഭാവനയും ചിത്രത്തിൽ തിളങ്ങുന്നു. 

യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഭാവനയുടെ ഉഗ്രന്‍ തിരിച്ചു വരവാണിതെന്നാണ് ആരാധകരുടെ അഭിപ്രായം. ഒന്നരലക്ഷത്തോളം പേർ യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു. പ്രീതംഗബ്ബിയാണു ചിത്രത്തിന്റെ സംവിധാനം. നേരത്തെ എത്തിയ ഗാനത്തിന്റെ ലിറിക് വിഡിയോക്കും മികച്ച പ്രതികരണമാണു ലഭിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA