‘റൗഡി ബേബി’യെ തോൽപിക്കുമോ ഈ ‘പൊലീസ് ബേബി’? വിമർശനം

Police Baby
SHARE

ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു ‘മാരി 2’വിലെ ‘റൗഡി ബേബി’ എന്ന ഗാനം. ഇപ്പോൾ റൗഡി ബേബിയെ പോലെ തന്നെ ശ്രദ്ധനേടുകയാണ് കന്നടചിത്രം ‘റുസ്തമിലെ  പൊലീസ് ബേബി . ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയിരിക്കുന്നത്. 

അനൂപ് സീലിനാണ് സംഗീതം. റൗഡി ബേബിയുടെ അതേ താളത്തിൽ തന്നെയാണ് ഗാനത്തിന്റെ തുടക്കം. രഘു ദീക്ഷിതും അപൂർവ ശ്രീധറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവരാജ് കുമാറാണ് ഗാനരംഗത്തിൽ . വിവേക് ഒബ്രോയ്, മയൂരി, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 

റൗഡി ബേബിയെ കയ്യടിയോടെയാണ് സ്വീകരിച്ചതെങ്കിൽ പൊലീസ് ബേബി നേരിടുന്നത് വിമർശനങ്ങളാണ്. ഇങ്ങനെ ഒരു ഗാനം കന്നട ഭാഷയിൽ ചേരുന്നില്ലെന്നാണ് ആസ്വാദകരുടെ അഭിപ്രായം. സംഗീതവും വരികളും ആലാപനവും ഒട്ടും നിലവാരമില്ലാത്തതാണെന്നും അഭിപ്രായമുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA