പ്രണയത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഷാഹിദ് കപൂർ ചിത്രം ‘കബീർസിങ്ങി’ലെ പുതിയ ഗാനം. ‘ബെഖയാലി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സചേദ് ടെണ്ടനാണ്. ഇർഷാദ് കാമിലിന്റെതാണ് വരികൾ.
ഹൃദയസ്പർശിയായ പ്രണയഗാനമാണ് ‘ബെഖയാലി’. പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയുമായാണ് ഗാനം എത്തുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക.
യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തോളംപേർ ഗാനം യൂട്യൂബിൽ കണ്ടു. ഈ ഗാനം ആവർത്തിച്ചു കേൾക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ്ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് ചിത്രം.