വിജയ് സേതുപതിയോ മകനോ ആരാണ് ശരിക്കും ‘റോക്ക് സ്റ്റാർ’? ആടിത്തിമിർത്ത് വിഡിയോ

Vijay Sethupathi and Son
SHARE

വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ‘സിന്ധുബാദ്ധി’ലെ ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്. ചിത്രത്തിലെ റോക്ക് സ്റ്റാർ എന്ന ഗാനമാണ് യൂട്യൂബിൽ എത്തിയത്. വിജയ് സേതുപതിക്കൊപ്പം മകൻ സൂര്യ സേതുപതിയും എത്തുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. 

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ഏഴരലക്ഷത്തോളം ആളുകളാണു ഗാനം യൂട്യൂൂബിൽ കണ്ടത്. യുവൻശങ്കർ രാജയുടെ റോക്ക് സംഗീതം തന്നെയാണു ഗാനത്തിനു മാറ്റുകൂട്ടുന്നത്. യുവന്റെ സംഗീതത്തെയും വിജയ് സേതുപതിയുടെയും മകന്റെയും അഭിനയത്തെയും പ്രശംസിച്ചുകൊണ്ടാണ് ആരാധകരുടെ കമന്റുകൾ.

അഞ്ജലിയാണു ചിത്രത്തിലെ നായിക. എസ്.യു അരുൺ കുമാറാണ് സംവിധാനം. ആക്ഷൻ ത്രില്ലർ കാറ്റഗറിയിൽപ്പെടുന്ന ചിത്രം ജൂൺ ഏഴിനു തീയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA