അജയ് ദേവ്ഗണ്‍ ബോളിവുഡിലെ രാജാവെന്ന് ആരാധകർ; നിരാശപ്പെടുത്താതെ പുതിയ പ്രണയഗാനം

ajaydevgon-rakul
SHARE

‘ദേദേ പ്യാർ ദേ’യിലെ ‘തൂ മിലാ തൂഹേ നാ’ എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബിലെത്തി. അർജിത് സിങ്ങാണ് മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. കുനാൽ വർമയുടെ വരികൾക്ക് അമാൽ മാലിക് സംഗീതം ഒരുക്കിയിരിക്കുന്നു. ‌

ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെയാണ് അജയ് ദേവ്ഗണിന്റെ വരവ്. രാകുൽ പ്രീത് സിങ്ങാണ് നായിക. അമ്പതുകാരന്റെയും ഇരുപത്തിയാറുകാരിയുടെയും പ്രണയമാണു ഗാനത്തിന്റെ പ്രമേയം. പ്രണയത്തിനു പ്രായ പരിധിയില്ലെന്ന് ഒരിക്കൽക്കൂടി പറയുകയാണ് ‘ദേ ദേ പ്യാർ ദേ’ എന്നാണ് പ്രേക്ഷക വിലയിരുത്തൽ. 

ഒരു വർഷത്തിനു ശേഷം അർജിത് സിങ്ങും അർമാൻ മാലിക്കും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. തബുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അമ്പതുവയസ്സു പ്രായമുള്ള  ഒരാളുടെ പ്രണയവും ജീവിതത്തിൽ അയാൾ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. അകിവ് അലിയാണ് സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA