ജിമ്മിൽ ജാൻവിയുടെ തകർപ്പൻ ബെല്ലി ഡാൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

Janvi-Kapoor
SHARE

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബോളിവുഡിൽ ശ്രദ്ധ നേടിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഏറ്റവുമൊടുവിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് ജാൻവിയുടെ ബെല്ലി ഡാൻസ് വിഡിയോയാണ്. ജിമ്മിൽ വ്യായാമത്തിനിടയിൽ നൃത്തം ചെയ്യുകയാണ് താരം. 

വെള്ള ഷോട്ട്സും പിങ്ക് ടോപ്പും ധരിച്ചാണ് ജാൻവിയുടെ ചുവടുവെപ്പ്. പുതിയ ചിത്രത്തിനായി ബെല്ലി ഡാൻസ് പരിശീലിക്കുകയാണ് താരം. ‘ജാൻവിയുടെ നൃത്തം ഗംഭീരം’ എന്നാണ് ആരാധകരുടെ കമന്റ്. 

ശശാങ്ക് ഖൈത്തൻ സംവിധാനം ചെയ്ത ‘ധടക്കി’ലൂടെയാണ് ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. രാജ്കുമാർ റാവു നായകനാകുന്ന റൂഹി അഫ്സയാണ് ജാൻവിയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം. ഹർദ്ദിക് മോഹ്തയാണ് സംവിധാനം. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുക. ഗർജൻ സക്സേന, തക്ത് രണഭൂമി എന്നീ ചിത്രങ്ങളും ജാൻവിയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

View this post on Instagram

#janhvikapoor belly dancing moves 🔥🔥🔥🔥

A post shared by Viral Bhayani (@viralbhayani) on

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA