അതിസുന്ദരിയായി കിയാര അദ്വാനി; ഹൃദയത്തിലേക്ക് ഷാഹിദിന്റെ പ്രണയം

Kiara Shahid
SHARE

പ്രണയം കൊണ്ടേൽക്കുന്ന പൊള്ളലുകൾ എത്രകാലം കഴിഞ്ഞാലും അവരെ വിട്ടുപോകാറില്ല. അതു പൂർണമായും ഉണങ്ങാറില്ല. പ്രണയത്തിന്റെ മനോഹാരിതയും അതേൽപ്പിക്കുന്ന പൊള്ളലിന്റെ ആഴവും ഒരു പോലെ വരച്ചിടുകയാണ് ‘മേരാ പെഹലാ പ്യാർ’ എന്ന ഗാനം. ഷാഹിദ് കപൂറും കിയാര അദ്വാനിയും പ്രധാന വേഷത്തിലെത്തിയ കബീർ സിങ്ങിലേതാണു ഗാനം. 

ഇർഷാദ് കാമിലിന്റെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കുന്നത് വിശാൽ മിശ്രയാണ്. അര്‍മാൻ മാലിക്കിന്റെ മനോഹരമായ ആലാപനം. ഗാനത്തിന്റെ ലിറിക് വിഡിയോ എത്തിയപ്പോൾ തന്നെ വലിയ പ്രതീക്ഷയിലായിരുന്നു ആസ്വാദകര്‍. ഇപ്പോൾ ഗാനത്തിന്റെ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. 

ഗാനരംഗത്തിൽ അതിസുന്ദരിയായാണ് കിയാര എത്തുന്നത്. അർമാൻ മാലിക്കിന്റെ മനോഹരമായ ആലാപനത്തെ പ്രശംസിക്കുന്നവരും നിരവധി. 2017ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം അര്‍ജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പാണ് കബീർ സിങ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA