ആ രംഗത്തില്‍ മേക്കപ്പില്ലാതെ ദീപിക എത്തി; രൺവീറുമായി അന്നു മുതൽ ഡേറ്റിങ്ങ്

Ranveer Deepika
SHARE

ഇരുവരും വിവാഹിതരാകുന്നതിനു മുൻപു തന്നെ സ്ക്രീനിലെ ദീപിക–രൺവീർ രസതന്ത്രം ആരാധകർക്ക് ഹരമായിരുന്നു. താരങ്ങളുടെ പ്രണയവും വിവാഹവും  ആരാധകർ ആഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ ദീപികയുടെയും രൺവീറിന്റെയും പ്രണയകാലത്തെ ഓർമ പങ്കുവെക്കുകയാണ് പ്രശസ്ത കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ്.

‘രാംലീലയുടെ ഷൂട്ടിങ് സമയത്തു തന്നെ ഇരുവരും തമ്മിലുള്ള പ്രണയം സെറ്റിൽ എല്ലാവർക്കും അറിയാമായിരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനമായ ആംഗ് ലഗാ ദേ എന്ന ഗാനത്തിന് ഇത്രയും മനോഹരമായ കൊറിയോഗ്രാഫി ഒരുക്കാൻ കഴിഞ്ഞതും ഇരുവരും തമ്മിലുള്ള രസതന്ത്രം കൊണ്ടാണ്. അക്കാലത്തു തന്നെ ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ഒരു മേക്കപ്പും ഇല്ലാതെയാണ് ഈ ഗാനരംഗത്തിൽ ദീപീക എത്തുന്നത്. മേക്കപ്പില്ലാത്ത ദീപികയുടെ മുഖം ആ രംഗത്തിന് അനിവാര്യമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് സാറിനു നിർബന്ധമുണ്ടായിരുന്നു. ദേഹം മുഴുവൻ എണ്ണതേച്ചാണ് രൺവീർ ഈ രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.’–  ലൂയിസ് പറഞ്ഞു. 

പതിനൊന്നു ഗാനങ്ങളുള്ള ചിത്രത്തിൽ ആംഗ് ലഗാ ദേ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അദിതി പോളും ഷെയ്‌ൽ ഹദയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 2013ൽ സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തില്‍ തീയറ്ററിലെത്തിയ രാംലീല ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് നേടിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA