ഗ്ലാമർ പ്രസരം; ചൂടൻരംഗങ്ങളുമായി ഷാഹിദും കിയാരയും; തരംഗമായി ഗാനം

shahid-kiara
SHARE

ഗ്ലാമർ അതിപ്രസരവുമായി എത്തുകയാണ് കബീര്‍ സിങ്ങിലെ ‘തേരാ ബൻ ജാവൂംഗാ’ എന്ന ഗാനം. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് ഗാനരംഗത്തിൽ എത്തുന്നത്. അഖിൽ സച്ച്ദേവയും തുളസികുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അഖിൽ സച്ച്ദേവ തന്നെയാണു സംഗീതം. കുമാറിന്റെതാണു വരികൾ. 

പ്രണയം തന്നെയാണ് ഗാനത്തിന്റെ പ്രമേയം. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ആത്മാവിൽ തൊടുന്ന ആലാപനമാണ് ഗാനത്തിന്റെ സവിശേഷതയെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഗാനരംഗത്തിൽ അതിസുന്ദരിയായാണ് കിയാര എത്തുന്നതെന്ന് പറയുന്നവരും കുറവല്ല.

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നാൽപതുലക്ഷത്തോളം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. 2017ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി പതിപ്പാണ് കബീർസിങ്. സന്ദീപ് റെഡ്ഡി വാങ്കയാണു ചിത്രത്തിന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA