അത്രയേറെ പ്രണയവുമായി നിക്; ഹോട്ട് ലുക്കിൽ പ്രിയങ്ക; വൈറല്‍ വിഡിയോ

nick-priyanka
SHARE

ആരാധകരുടെ പ്രിയ താരങ്ങളാണ് പ്രിയങ്കാ ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. ഇരുവരുടെയും ചിത്രങ്ങളും വിഡിയോയും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഏറ്റവും ഒടുവിൽ പ്രിയങ്കയുടെയും നിക്കിന്റെയും ഡാൻസ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  

സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാൻസാണ് ആരാധകർ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിക് പങ്കുവച്ച വിഡിയോക്ക് താഴെ കമന്റുകളുമായി ആരാധരും എത്തി. ‘ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ’ എന്നാണ് കമന്റുകൾ. 

നേരത്തെ പ്രിയങ്കയുടെ പാചക പരീക്ഷണത്തിന്റെ വിഡിയോയും നിക് ജോനാസ് പങ്കുവച്ചിരുന്നു. ഇറ്റലിയിൽ അവധിക്കാലം ചിലവഴിക്കുകയാണ് ഇരുവരും. കഴിഞ്ഞ വർഷം ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 

View this post on Instagram

🇮🇹 + ❤️

A post shared by Nick Jonas (@nickjonas) on

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA