എന്തുലഹരിയാണ് പ്രിയങ്കയ്ക്ക് തലയ്ക്ക് പിടിച്ചത്? മുനവച്ച ചോദ്യം; വിഡിയോ വൈറൽ

Priyanka-Nick-Jonas
SHARE

ആരാധകരുടെ പ്രിയതാരങ്ങളാണ് പ്രിയങ്കാ ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന വിഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഒരു പാര്‍ട്ടിയിൽ പാട്ടുപാടുന്ന പ്രിയങ്കയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ജോനാസ് സഹോദരൻമാരുടെ ഏറെ ശ്രദ്ധേയമായ ‘സക്കർ’ എന്ന ആൽബമാണ് പ്രിയങ്ക പാടുന്നത്. പാടാൻ തനിക്കിഷ്ടമാണെന്നും, പക്ഷേ കരോക്കെ ഇഷ്ടമില്ലെന്നും പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കരോക്കെ നൈറ്റിൽ പ്രിയങ്ക പാടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുന്നതും വിഡിയോയിൽ കാണാം. ‘എന്തുലഹരിയാണ് പ്രിയങ്കയുടെ തലയ്ക്ക് പിടിച്ചിരിക്കുന്നത്? സംഗീതം തന്നെയാണോ’ എന്നാണ് ചിലരുടെ മുനവച്ച ചോദ്യം. 

ജോനാസ് സഹോദരൻമാരായ കെവിൻ, നിക്, ജോ എന്നിവരും അവരുടെ പങ്കാളികളായ ഡാനിയേൽ, പ്രിയങ്ക, സോഫി ടർണർ എന്നിവരും ഒരുമിച്ചെത്തിയ ആൽബമാണ് ‘സക്കർ’. വലിയ ആവേശത്തോടെയായിരുന്നു സംഗീതപ്രേമികൾ ജോനാസ് സഹോദരൻമാരുടെ ആൽബത്തെ വരവേറ്റത്. ആഗോളതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ആൽബമായിരുന്നു ‘സക്കർ’. 

നേരത്തെ സൂര്യാസ്തമയത്തിൽ ഡാൻസ് ചെയ്യുന്ന വിഡിയോ നിക് പങ്കുവച്ചുതും ആരാധകർ ഏറ്റെടുത്തിരുന്നു. യൂറോപ്പിൽ അവധിക്കാലം ചിലവഴിക്കുകയാണ് നിക്കും പ്രിയങ്കയും.  കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യയിൽ വച്ച് ഇരുവരുടെയും വിവാഹം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA