അങ്ങനെ വെറും ഗായികയല്ല നേഹ കക്കാർ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

Neha-Kakkar
SHARE

ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കയ്യിലെടുത്ത ഗായികയാണ് നേഹ കക്കാർ. നേഹയുടെ ഗാനങ്ങള്‍‌ക്കായി ആരാധകർ കാത്തിരിക്കാറുമുണ്ട്. പാട്ടിനൊപ്പം തന്നെ ഗംഭീര നൃത്തച്ചുവടുകളുമായി നേഹ കക്കാർ. നേഹയുടെ പുതിയ വിഡിയോ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

‘സോറി സോങ്’ എന്ന പഞ്ചാബി ഗാനത്തിനാണ് നേഹയുടെ ചുവടുവെപ്പ്. മഹിന്ദർ ബട്ടറിന്റെ കൂടെയാണ് നേഹ ഗാനം ആലപിക്കുന്നത്. പ്രണയകഥയാണു ഗാനത്തിന്റെ പ്രമേയം. ഗായിക എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് നേഹ കക്കാർ. 

നേഹയുടെ പാട്ടും ഡാൻസും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഗാനം യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഇടം നേടി. യൂട്യൂബിൽ ഒന്നരക്കോടിയോളം പേർ ഇതിനോടകം ഗാനം കണ്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA