സമൂഹമാധ്യമങ്ങളിൽ തരംഗമായി വിജയ് ചിത്രം ‘ബിഗിളി’ലെ ഗാനം. ‘സിങ്കപ്പെണ്ണേ’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എ.ആർ. റഹ്മാനാണു സംഗീതം. വിവേകിന്റേതാണു വരികള്‍. റഹ്മാനും ഷാഷ തിരുപ്പതിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.
മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഗാനം യൂട്യൂബിൽ കണ്ടത് ഇരുപത്തിമൂന്നു ലക്ഷത്തോളം പേരാണ്. വിജയ് ചിത്രത്തിലെ പാട്ട് എന്നതിനപ്പുറം വിമൻ ആന്തമായി സിങ്കപ്പെണ്ണ് മാറി എന്നാണ് ആസ്വാദകരുടെ പ്രതികരണം. ലോകത്തിനു തന്നെ ഒരേയൊരു റഹ്മാനേയുള്ളൂ. എത്രകാലം കഴിഞ്ഞാലും റഹ്മാന്‍ സംഗീതത്തിനു ചെറുപ്പമാണെന്നു പറയുന്നവരും നിരവധി.
നയന്‍താരയാണു ചിത്രത്തിലെ നായിക. ജാക്കി ഷ്റോഫ്, വിവേക്, കതിർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ആറ്റ്ലിയാണു സംവിധാനം.