പ്രണയം നിറച്ച് വീണ്ടും വിജയ് ദേവരകൊണ്ടയും രശ്മികയും; വിഡിയോ

SHARE

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും പ്രധാനവേഷത്തിലെത്തുന്ന ‘ഡിയർ കോമ്രേഡി’ലെ പുതിയ ഗാനം എത്തി. ചിത്രത്തിന്റെ തെലുങ്കു പതിപ്പിലെ ‘ഗിര ഗിര ഗിര’ എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്. ഗൗതം ഭരദ്വാജും യാമിനി ഖണ്ഡശാലയും ചേർന്നാണു ആലാപനം. റഹ്മാന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകറാണു സംഗീതം ഒരുക്കിയിരിക്കുന്നത് 

‌പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡിയർ കോമ്രേഡ്’. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നട ഭാഷകളിലും ‘ഡിയർ കോമ്രേഡ്’ എത്തുന്നുണ്ട്. ചിത്രത്തിലെ കോമ്രേഡ് ആന്തം നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനാണു ഗാനം ആലപിച്ചത്. തമിഴിലും തെലുങ്കിലും യഥാക്രമം വിജയ് സേതുപതിയും വിജയ് ദേവരകൊണ്ടയും തന്നെയാണു ഗാനം ആലപിച്ചത്. 

ആക്ഷൻ ഡ്രാമയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരത് കമ്മയാണ്. ശ്രുതി രാമചന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണു ലഭിച്ചത്. നാളെ ചിത്രം തിയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA