പ്രണയം പങ്കുവച്ച് നിക് ജോനാസ്; ഗ്ലാമർ ലുക്കിൽ പ്രിയങ്ക; വൈറൽ ചിത്രങ്ങള്‍

Nick-Priyanka
SHARE

ഹണിമൂൺ ആഘോഷത്തിലാണ് അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. വിവിധയിടങ്ങളിലെ യാത്രകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം നിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവില്‍ കടൽതീരത്ത് പ്രണയം പങ്കുവെക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

മിയാമി കടൽ തീരത്ത് നിക്കിനൊപ്പം സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്. 

Nick-Priyanka-2

2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സിനിമയുടെ തിരക്കുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. നിക്കാകട്ടെ സംഗീത പരിപാടികളുമായി തിരക്കിലാണ്. ജോനാസ് സഹോദരൻമാരുടെ ‘സക്കർ’ എന്ന ആൽബത്തിൽ പ്രിയങ്കയും എത്തിയിരുന്നു. വിവാഹ ശേഷമുള്ള പ്രിയങ്കയുടെ വരവിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 

View this post on Instagram

My 💓

A post shared by Priyanka Chopra Jonas (@priyankachopra) on

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരമാണ് പ്രിയങ്ക.  ഒരു സ്പോൺസേഡ് പോസ്റ്റിന് രണ്ടു കോടി രൂപയോളമാണ് പ്രതിഫലം. ഏറ്റവും ഒടുവിൽ പ്രിയങ്ക പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA