ADVERTISEMENT

ആരാധകരുടെ പ്രിയതാരങ്ങളാണ് അമേരിക്കൻ ഗായകൻ നിക് ജോനാസും പ്രിയങ്കാ ചോപ്രയും. ഇരുവരുടെയും പ്രണയവും വിവാഹവും ആരാധകർ ആഘോഷമാക്കിയിരുന്നു. വിവാഹശേഷമുള്ള പ്രണയചിത്രങ്ങളും യാത്രയുമെല്ലാം താരങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവയക്കാറുണ്ട്. ഇപ്പോൾ,  പ്രിയങ്കയുടെ പിറന്നാളിന് നിക് നൽകിയ കേക്കിന്റെ വില കേട്ട്  അമ്പരന്നിരിക്കുകയാണ് ആരാധകർ. 

 

മുപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്കു നിക് നൽകിയ കേക്കിന്റെ വില അയ്യായിരം ഡോളർ. ഏതാണ്ട് മൂന്നര ലക്ഷം ഇന്ത്യൻ രൂപ. കേക്കിനു മുന്നിൽ ചുവപ്പു വസ്ത്രത്തിൽ സുന്ദരിയായി നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജൂലൈ 18നായിരുന്നു പ്രിയങ്കയുടെ പിറന്നാൾ. 

 

പ്രിയങ്കയുടെ പിറന്നാൾവസ്ത്രം ചുവപ്പാണ്, സ്വർണനിറം ഇഷ്ടവുമാണ്. അതിനാൽ റെഡ് ആൻഡ് ഗോൾഡൻ കേക്ക് വേണം എന്നാണ് നിക്ക് ആവശ്യപ്പെട്ടതെന്നും 24 മണിക്കൂർ എടുത്താണ് കേക്ക് നിർമിച്ചതെന്നും കേക്ക് ഡിസൈനർ അറിയിച്ചു. ചോക്കലേറ്റും വനിലയും 24 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണത്തരികളും അടങ്ങിയതാണ് അഞ്ചുതട്ടുള്ള കേക്ക്.

 

2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ഇപ്പോൾ മിയാമിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് അവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com