ആരാധകരെ ആവേശത്തിലാക്കി പ്രഭാസ്; ക്യൂട്ടായി ശ്രദ്ധ കപൂർ

prabhas-sradha-kapoor
SHARE

പ്രഭാസ് നായകനാകുന്ന ‘സാഹോ’യിലെ ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസർ യുട്യൂബിൽ എത്തി. ഹരിചരൺ ശേഷാദ്രിയും ശക്തിശ്രീ ഗോപാലനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗുരു രന്തവയാണു സംഗീതം. 

മികച്ച പ്രതികരണമാണു ഗാനത്തിന്റെ ടീസറിനു ലഭിക്കുന്നത്. പ്രഭാസിന്റെ ഗംഭീര വരവിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം. നായകനും നായികയും ക്യൂട്ടാണെന്നു പറയുന്നവരുമുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ചിത്രമായാണ് സാഹോ എത്തുന്നത്. ചിത്രത്തിലെ ആക്ഷൻരംഗങ്ങള്‍ ഏറെ ചർച്ചയായിരുന്നു. സംഘട്ടന രംഗങ്ങൾ യഥാർഥ രീതിയിൽ തന്നെ ചിത്രീകരിക്കാനായിരുന്നു സംവിധായകൻ സുജീത്തിന്റെ തീരുമാനം. സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനായി 37 കാറുകളും അഞ്ച് ട്രക്കുകളും തകർത്തു. കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം തിയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA