വെള്ളാരംകണ്ണിൽ കൗതുകം നിറച്ച് അക്ഷര; സുന്ദരം ഈ പ്രണയകാവ്യം

thaarame-thaarame
SHARE

അതിമനോഹരമായ പ്രണയഗാനവുമായി എത്തി ആരാധകരുടെ മനംകീഴടക്കുകയാണ് അക്ഷര ഹാസൻ. ‘കടാരം കൊണ്ടാനി’ലെ ‘താരമേ താരമേ’ എന്ന ഗാനത്തിന്റെ വിഡിയോയണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിദ് ശ്രീറാമിന്റെതാണ് അതിമനോഹരമായ ആലാപനം. വിവേകയുടെ വരികൾക്കു സംഗീതം ഒരുക്കിയിരിക്കന്നത് ജിബ്രാനാണ്. 

thaarame-thaarame2

വിക്രമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. സിദ് ശ്രീറാം ഏതു ഗാനം പാടിയാലും അത് സൂപ്പർ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ. അക്ഷരയ്ക്കൊപ്പം അബി ഹസനാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ഗാനത്തിന്റെ ലിറിക് വിഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച തെന്നിന്ത്യൻ ഗാനങ്ങളുടെ പട്ടികയിലേക്ക് ‘കടാരം കൊണ്ടാനി’ലെ ‘താരമേ’ ഇടംപിടിക്കുമെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. 

ഗാനരംഗങ്ങളിൽ ക്യൂട്ടായാണ് അക്ഷര എത്തുന്നതെന്നു പറയുന്നവരുമുണ്ട്.തമിഴിനു പുറമെ ‘മിസ്റ്റർ കെകെ’ എന്ന പേരിൽ ചിത്രം തെലുങ്കിലും എത്തി. കമൽഹാസനാണ് ചിത്രം നിര്‍മിച്ചത്. രാജേഷ് എം. സെൽവയാണു കടാരം കൊണ്ടാന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA