അജിത്ത് സൂപ്പർ, അഴകാണ് വിദ്യ ബാലൻ; റെക്കോർഡിട്ട് ഈ പ്രണയജോഡി; കണ്ടതുലക്ഷങ്ങൾ

Ajith-Vidya
SHARE

യൂട്യൂബിൽ റെക്കോർഡിട്ടു മുന്നേറുകയാണ് ‘നേർക്കൊണ്ട പാർവൈ’യിലെ ‘അകലാതെ’ എന്ന ഗാനം. ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടത് പതിനാറുലക്ഷത്തോളം പേരാണ്. മനോഹരമായ പ്രണയഗാനമായാണ് ‘അകലാതെ’ എത്തുന്നത്. പാവിജയ്‌യുടെതാണു വരികൾ. പൃഥ്വിയും യുവൻ ശങ്കർ രാജയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. യുവൻ ശങ്കർരാജയുടെതു തന്നെയാണു സംഗീതം. 

പ്രണയവും ജീവിതത്തിന്റെ മനോഹാരിതയും നിറയുന്നതാണ് ദൃശ്യങ്ങൾ. അജിത്തിനൊപ്പം വിദ്യാ ബാലനാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ഇരുവരും മികച്ച പ്രണയ ജോഡികളാണെന്നാണ് ആരാധകരുടെ അഭിപ്രായം. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

ചിത്രത്തിൽ അതിഥി വേഷത്തിലാണ് വിദ്യ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം , ആന്‍ഡ്രിയ, അർജുൻ ചിദംബരം, അധിക് രവിചന്ദ്രൻ. സുജിത്ത് ശങ്കർ. രംഗരാജ് പാണ്ഡെ എന്നിവരാണ് മറ്റുതാരങ്ങൾ. എച്ച്. വിനോദാണ് സംവിധാനം. 2016ൽ‌ പുറത്തിറങ്ങിയ ‘പിങ്ക്’ എന്ന ഹിന്ദി ചിത്രത്തിന്റെ റിമേക്കാണ് ‘നേർക്കൊണ്ട പാർവൈ’. ബോണി കപൂര്‍ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിരവ് ഷായാണ്. അഞ്ചു ഗാനങ്ങളുള്ള ചിത്രത്തിൽ ഉമാദേവി, നാഗാർജുൻ ആർ, യുനോഹു, എന്നിവരും വരികൾ എഴുതിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA