പ്രധാനമന്ത്രിയുടെ വേഷത്തിൽ മോഹൻലാൽ; സൂര്യയുടെ പുതിയപാട്ട് തരംഗം

Mohanlal-Surya
SHARE

സൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന കാപ്പാനിലെ ഗാനത്തിന്റ ടീസർ പുറത്തിറങ്ങി. സിരിക്കി എന്ന ഗാനത്തിന്റെ ടീസറാണ് എത്തിയത്. സെന്തിൽ ഗണേഷും രമണി അമ്മാളും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. എസ്.ജ്ഞാനകരവേലിന്റെ വരികൾക്കു ഹാരിസ് ജയരാജാണു സംഗീതം പകര്‍ന്നിരിക്കുന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായാണ് സൂര്യയും എത്തുന്നത്. ജില്ലയ്ക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്ന ചിത്രമാണ് കാപ്പാൻ. 

ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അയന്‍, മാട്രാൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA