ജോൺ എബ്രഹാമല്ലാതെ മറ്റൊരാളില്ല; തീ പാറിച്ച് ബട്‌ലാഹൗസ്!

John Abraham Mrunal Takur
SHARE

ദേശസ്നേഹം നിറച്ച് എത്തുകയാണ് ‘ബട്‌ലാ ഹൗസി’ലെ ‘ജാകോ രാഖെ സയ്യാൻ’ എന്ന ഗാനം. നവ്‌രാജ് ഹൻസാണു ഗാനം ആലപിച്ചിരിക്കുന്നത്. ഗൗതം ജി. ശർമയും ഗുർപ്രീത് സൈനിയും ചേർന്നാണു വരികൾ. രോചക് കൊഹ്‌ലിയുടെതാണു സംഗീതം. 

ചിത്രത്തിൽ സഞ്ജീവ് കുമാര്‍ യാദവ് എന്ന പൊലീസ് ഓഫീസറായാണ് ജോൺ എബ്രഹാം എത്തുന്നത്. തീവ്രവാദികളോടുള്ള ഏറ്റുമുട്ടലും ദേശസ്നേഹവും, വ്യക്തിജീവിതത്തിലെ ബന്ധങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ജോൺഎബ്രഹാമിനു പകരം മറ്റൊരാളില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. 

മൃണാൽ താക്കൂറാണ് ബട്‌ലാഹൗസിലെ നായിക. 2008ലെ ഡൽഹിയിലെ ബ‌ട്‌ലാഹൗസ് ഏറ്റുമുട്ടൽ പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്. രവി കിഷൻ , മനീഷ് ചൗദരി, രാജേഷ് ശർമ എന്നിവരും ബട്‌ലാഹൗസിൽ വേഷമിടുന്നു. ഋതീഷ് ഷായാണ് തിരക്കഥ. ജോൺഎബ്രഹാമിന്റെ ശക്തമായ കഥാപാത്രമാണ് സഞ്ജീവ് കുമാർ യാദവ് എന്നാണു വിലയിരുത്തൽ. നിഖിൽ അദ്വാനി ഒരുക്കിയ ചിത്രം ഇന്നലെയാണു ചിത്രം തിയറ്ററിലെത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA