അമ്പോ...സകല റെക്കോർഡുകളും തൂത്തെറിഞ്ഞ് പ്രഭാസ്; അന്തംവിട്ട് ആരാധകർ!

915336198
SHARE

യൂട്യൂബിൽ തരംഗമായി മാറുകയാണ് പ്രഭാസ് ചിത്രം സാഹോയിലെ ബാഡ്ബോയ് എന്ന ഗാനം. റിലീസ് ചെയ്തു മണിക്കൂറൂകൾക്കകം എൺപത്തിരണ്ടു ലക്ഷത്തിലധികം പേർ കണ്ട ഗാനം ട്രൻഡിങ്ങിൽ ഒന്നാമതാണ്. ബാദ്ഷയും നീതി മോഹനും ചേർന്നാണ് ആലപനം. ബാദ്ഷായുടെ തന്നെയാണു വരികളും സംഗീതവും. 

സ്റ്റൈലിഷ് ലുക്കിലുള്ള പ്രഭാസിന്റെ വരവും ഗ്ലാമർ രംഗങ്ങളുമായാണ് ഗാനം എത്തുന്നത്. ടോളിവുഡിലും ബോളിവുഡിലും പ്രഭാസ് റെക്കോർഡ് തീർക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റം ഏറെ ആകാംക്ഷയോടെ കാത്തിരികുകയാണ് ആരാധകർ. ജാക്കി ഷ്റോഫ്, നിതിൻ നീൽ മുകേഷ്, എവലിൻ സർമ, മുരളി ശർമ എന്നിവരും സാഹോയിൽ വേഷമിടുന്നു.  വിവിധ ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുജിത്താണ്. ഓഗസ്റ്റ് 30ന് സാഹോ തിയറ്ററിലെത്തും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA