തമിഴകത്തു മാത്രമല്ല. മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് ജയം രവി. കുറഞ്ഞ സിനിമകൾകൊണ്ടു തന്നെ ആരാധകരെ കയ്യിലെടുത്ത താരം. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി എത്തുകയാണ് താരം. പുതിയ ചിത്രം കോമാലിയിലെ ഗാനത്തിലാണ് പുതിയ രൂപത്തിൽ താരം എത്തുന്നത്.
കൗഷിക് ക്രിഷാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രദീപ് രംഗനാഥന്റെ വരികള്‍ക്ക് ഹിപ് ഹോപ്പ് തമിഴയാണു സംഗീതം. കൗമാരക്കാരനായാണ് ഗാനരംഗത്തിൽ ജയം രവി എത്തുന്നത്. ജയം രവിയുടെ മേക്ക് ഓവറിനെ പ്രശംസിക്കുന്നവരാണ് ഏറെയും.
സംയുക്ത ഹെഗ്ഡെ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ, യോഗി ബാബു, കെ.എസ്. രവികുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. മലയാളിയായ പ്രവീണയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഓഗസ്റ്റ് 15നു തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണു നേടിയത്.