മനസ്സു കീഴടക്കാൻ ഇനി മറ്റൊരു പ്രണയജോഡികളില്ല; യൂട്യൂബിൽ തരംഗം

Vijay Devarakonda Resmika new
SHARE

തെന്നിന്ത്യയാകെ ആരാധകരുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഇരുവരും ഒരുമിച്ചെത്തിയ ‘ഡിയർ കോമ്രേഡ്’ ഏറെ പ്രശംസനേടി. യൂട്യൂബില്‍ തരംഗമാകുകയാണ് ചിത്രത്തിലെ കടലല്ലേ എന്ന ഗാനം. മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനും ചേർന്നാണ്. റഹ്മാന്റെതാണു വരികൾ. ജസ്റ്റിൻ പ്രഭാകരന്റെ സംഗീതം. 

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദനയുടെയും തീവ്രപ്രണയമാണ് ഗാനത്തിന്റെ പ്രമേയം. ചിത്രത്തിന്റെ തെലുങ്കു പതിപ്പിലേതാണ് കടലല്ലേ എന്നഗാനം. മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം ഏഴുലക്ഷത്തോളം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു. വിജയ് ദേവരകൊണ്ട–രശ്മിക താരജോഡികള്‍, സിദ് ശ്രീറാമിന്റെ ശബ്ദം എല്ലാം ഗാനത്തെ മികച്ചതാക്കുന്നു എന്നാണ് ആസ്വാദകരുടെ പ്രതികരണം. 

തെലുങ്കിനു പുറമെ മലയാളം, തമിഴ് എന്നീഭാഷകളിലും ചിത്രം എത്തി. ചിത്രത്തിന്റെ മലയാളം പതിപ്പിൽ ‘കോമ്രേഡ് ആന്തം’ എന്ന ഗാനം ആലപിച്ചത് ദുൽഖർ സൽമാനാണ്. ഭരത് കമ്മയാണ് ‘ഡിയർ കോമ്രേഡി’ന്റെ സംവിധാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA