പ്രണയവാർഷികത്തിൽ ആകർഷക ചിത്രം പങ്കുവച്ച് ഇറ ഖാൻ; ഏറ്റെടുത്ത് ആരാധകർ

Ira-Khan
SHARE

ആരാധകർ ഏറെ ചർച്ചയാക്കിയ പ്രണയമായിരുന്നു ആമിർ ഖാന്റെ മകൾ ഇറയുടേത്. സമൂഹമാധ്യമങ്ങളിലൂടെ ഇറ പങ്കുവച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. പ്രണയവാർഷികത്തിലെ ആഘോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഇറ ഖാൻ. 

പ്രണയത്തിന്റെ രണ്ടാം വാർഷികത്തിൽ ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇറ. സംഗീത സംവിധായകനും ഗായകനുമായ മിഷാൽ കൃപലാനിയാണ് ആമിറിന്റെ മകളുടെ കാമുകൻ. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഇറ തന്റെ പ്രണയവും പങ്കുവച്ചത്. മിഷാലിന്റെ മ്യൂസിക് വിഡിയോ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇറയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ മിഷാലും പങ്കുവയ്ക്കുക പതിവാണ്. 

സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഇറയോടുള്ള പ്രണയവും. ഇരുവരും ഡേറ്റിങ്ങിലായിട്ടു രണ്ടുവർഷം തികയുന്നതിന്റെ സന്തോഷമാണ് ഇറ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ആമിറിന്റെ ആദ്യവിവാഹത്തിലെ മകളാണ് ഇറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ബന്ധത്തിലുണ്ട്്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC MIX
SHOW MORE
FROM ONMANORAMA