ADVERTISEMENT

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘അസുരൻ’. ചിത്രത്തിലെ ‘കത്താരി പുവഴഗി’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. വേൽമുരുകൻ, രാജലക്ഷ്മി, നപോലിയ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്. കെ. എകാദശിയുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണു സംഗീതം. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തിലേറെ പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. ധനുഷിന്റെ ദേശീയ പുരസ്കാര ചിത്രമാണിതെന്നാണ് ആരാധകരുടെ അഭിപ്രായം. ജി.കെ. പ്രകാശിന്റെ സംഗീതവും ധനുഷിന്റെ അഭിനയവും ഗാനത്തെ മികച്ചതാക്കും. വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത അത്രയും മനോഹമരമാണു ഗാനമെന്നു പറയുന്നവരും ഉണ്ട്. ആഹ്ലാദം നിറയ്ക്കുന്നതാണു ഗാനം. 

 

ധനുഷിനൊപ്പം മഞ്ജുവാര്യരാണ് ചിത്രത്തിൽ എത്തുന്നത്. പ്രകാശ് രാജ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ആക്ഷൻ ഡ്രാമ കാറ്റഗറിയിൽപ്പെടുന്നതാണു ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അസുരൻ’ ഒക്ടോബർ 4നു തിയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com